ചണ്ഡീഗഡ്: ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായുള്ള പരാതികള്‍ ഉയരുന്നതിനിടെ, ഹരിയാനയില്‍ ഓക്‌സിജന്‍ ടാങ്കര്‍ കാണാതായി. പാനിപ്പത്തില്‍ നിന്ന് സിര്‍സയിലേക്ക് പുറപ്പെട്ട ഓക്‌സിജന്‍ ടാങ്കറാണ് യാത്രാമധ്യേ കാണാതായത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ചയാണ് സംഭവം. പാനിപ്പത്ത് പ്ലാന്റില്‍ നിന്ന്്് ദ്രവീകൃത ഓക്‌സിജന്‍ നിറച്ച ടാങ്കറാണ് കാണാതായത്. സിര്‍സയിലേക്ക് പുറപ്പെട്ട ടാങ്കര്‍ യാത്രാമധ്യേയാണ് കാണാതായതെന്ന് പൊലീസ് പറയുന്നു.
ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികളാണ് മരിച്ചത്. ഗംഗാറാം ആശുപത്രിയില്‍ 500ലധികം കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞദിവസം പാനിപ്പത്തില്‍ നിന്ന് ഫരീദാബാദിലേക്ക് പുറപ്പെട്ട ഓക്്‌സിജന്‍ ടാങ്കര്‍ ഡല്‍ഹി സര്‍ക്കാര്‍ കൊള്ളയടിച്ചതായി ഹരിയാന മന്ത്രി അനില്‍ വിജ് ആരോപണമുന്നയിച്ചിരുന്നു. ഇത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.