ലണ്ടന്‍: അസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സീന്‍ കുട്ടികളില്‍ പരീക്ഷിക്കുന്നത് നിര്‍ത്തിവച്ചു. രക്തം കട്ടപിടിക്കുന്നത് നിരീക്ഷിക്കുന്നതിനാണ് പരീക്ഷണം താല്‍കാലികമായി നിര്‍ത്തിവച്ചതെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
അതേസമയം, വാക്‌സീന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു യാതൊരു ആശങ്കയുമില്ലെന്നും അധികൃതര്‍ അറിയിച്ചു. മുതിര്‍ന്നവരില്‍ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ടു ചുരുക്കം സംഭവങ്ങളില്‍ എംഎച്ച്ആര്‍എയുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരീക്ഷണശാലകള്‍ സന്ദര്‍ശിക്കുന്നതും സംശയങ്ങള്‍ ദുരീകരിക്കുന്നതും തുടരാമെന്നും അധികൃതര്‍ അറിയിച്ചു.
യൂറോപ്പിലെ ചില രാജ്യങ്ങളില്‍ വാക്‌സീന്‍ സ്വീകരിച്ച ചുരുക്കംപേരില്‍ രക്തം കട്ടപിടിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്‌സീനും രക്തം കട്ടപിടിക്കുന്നതും തമ്മില്‍ ബന്ധമുണ്ടോ എന്ന് ബ്രിട്ടന്റെ മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) നിരീക്ഷിക്കുകയാണ്.