ലോക്‌സഭാ എം. പിയും എ.ഐ.എം.ഐ.എം തലവനുമായ അസദുദ്ദീന്‍ ഉവൈസിയുടെ കാറിനു നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ അറസറ്റില്‍.ഉവൈസിയുടെ ഹിന്ദു വിരുദ്ദത മത വികാരം വ്രണപ്പെടുത്തി എന്നായിരുന്നു പ്രതികള്‍ പോലീസിനോട് വ്യക്തമാക്കിയത്.എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.പ്രതികളില്‍ നിന്ന് വെടിവപ്പിന് ഉപേയോഗിച്ച തോക്ക് പിടിച്ചെടുത്തതായി പോലീസ് പറയുന്നു.പ്രതികളെ ഉടന്‍ കോടതയില്‍ ഹാജരാക്കും.
സംഭവത്തിനു പിന്നാലെ ഉവൈസിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ഉവൈസിയുടെ കാറിന് നേരെ വെടിവെപ്പുണ്ടായത്. യു.പിയിലെ മീററ്റില്‍ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡല്‍ഹിയിലേക്ക് മടങ്ങവെയാണ് സംഭവം. ചാജര്‍സി ടോള്‍ പ്ലാസക്കു സമീപത്തു വെച്ച് രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്നും വാഹനത്തിന്റെ ടയര്‍ പഞ്ചറായതായും ഉവൈസി പറഞ്ഞിരുന്നു.