ചെന്നൈ: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റില്‍ വിജയിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ കൂടി ഒരു കൈ നോക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം. നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി എഐഎംഐഎം സഖ്യമുണ്ടാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമയാ ന്യൂസ് 18യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അടുത്ത വര്‍ഷം ഏപ്രില്‍/മെയ് മാസത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 25 സീറ്റിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുക. ഇതു സംബന്ധിച്ച് തിങ്കളാഴ്ച തമിഴ്‌നാട് പാര്‍ട്ടി ഭാരവാഹികളുമായി അസദുദ്ദീന്‍ ഉവൈസി ചര്‍ച്ച നടത്തിയതായി ന്യൂസ് 18 പറയുന്നു. ഹൈദരാാബാദിലാണ് ചര്‍ച്ചകള്‍.
നേരത്തെ, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചിരുന്നു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ ബൈസി, അമൗര്‍, കൊചധമന്‍, ബഹാദൂര്‍ഗഞ്ച്, ജോകിഹട്ട് എന്നിവിടങ്ങളിലാണ് എഐഎംഐഎം ജയിച്ചിരുന്നത്. ആകെ 20 സീറ്റിലാണ് പാര്‍ട്ടി മത്സരരംഗത്തുണ്ടായിരുന്നത്. ഈയെിടെ നടന്ന ഹൈദരാബാദ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 44 സീറ്റു നേടിയിരുന്നു.