ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഓര്‍ഗാനിക് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയത് പശു. മുന്‍ ഡെപ്യൂട്ടി എസ്.പിയായിരുന്ന ശൈലേന്ദ്ര സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് പശു ഉദ്ഘാടനം ചെയ്തത്.
മഞ്ഞപ്പട്ടും മാലയും ധരിച്ച പശു ആളുകള്‍ക്കൊപ്പം ഹോട്ടലിലേക്ക് വരുന്നതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആണ്. ആളുകള്‍ പശുവിനെ കെട്ടിപ്പിടിക്കുകയും ഭക്ഷണം നല്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പശുവിനാണ് ഹോട്ടലില്‍ നിന്ന് ആദ്യം ഭക്ഷണം വിതരണം ചെയ്തത്.