X

മണിപ്പൂരിലെ പട്ടാള ഏറ്റുമുട്ടലുകളെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈന്യവും പൊലീസും നടത്തിയ ഏറ്റുമുട്ടലുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. 2000 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ സൈന്യവും, ആസാം റൈഫിള്‍സും, മണിപ്പൂര്‍ പൊലീസും നടത്തിയ ഏറ്റുട്ടലുകളെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവിട്ടത്.

പ്രത്യേക സൈനികാവകാശ നിയമമായ അഫ്‌സ്പ ഉപയോഗിച്ച് സൈന്യം നടത്തിയ 62 ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാനാണ് ജസ്റ്റിസ് എം.വി ലോകൂര്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചി ഉത്തവരിട്ടത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നും ബെഞ്ച് സി.ബി.ഐ അധികൃതരെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച വിവരം രണ്ടാഴ്ചക്കകം കോടതിയെ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് മദന്‍ വി ലോകൂര്‍, യു.യു ലളിത്

മണിപ്പൂരില്‍ 1528 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്ന് കാണിച്ച് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു. ഏറ്റുമുട്ടലിന്റെ ഇരകളായ 1500 കുടംബങ്ങള്‍ ചേര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ സൈനിക വിഷയത്തില്‍ അന്വേഷണം വേണ്ടന്ന നിലപാടിലായിരുന്നു കേന്ദ്രം. ഇതിന് തിരിച്ചടിയായാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

chandrika: