കൂട്ടിലങ്ങാടി (മലപ്പുറം):എട്ടാം ക്ലാസില്‍ പഠിക്കവേ സ്‌പൈനല്‍ മസ്‌ക്കുലാര്‍ ഡിസ് ട്രോഫി ബാധിച്ച് ശരീരം തളര്‍ന്ന് കാല്‍ നൂറ്റാണ്ട് കാലം വീടിനകത്ത് നാലു ചുമരുകള്‍ക്കുള്ളില്‍ വീല്‍ചെയറില്‍ കഴിയവെ വേദനയകറ്റാനും മാനസികോല്ലാസത്തിനും അക്ഷരങ്ങളെ കൂട്ടുപിടിച്ച് എഴുത്തിന്റെ ലോകത്തേക്ക് മെല്ലെ മെല്ലെ കടന്ന് വന്ന സലീന കൂട്ടിലങ്ങാടി ഇനി വൈകല്യത്തെ മറികടന്ന് സാഹിത്യ ലോകത്ത് നിറഞ്ഞ് നില്‍ക്കും.
കൈ കൊണ്ട് പേന പിടിക്കാന്‍ കഴിയില്ലെങ്കിലും മൊബൈല്‍ ഫോണില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്ത് വരികളായും ചെറുകഥകളായും കവിതകളായും എഴുതി തുടങ്ങി ഒടുവില്‍ നീണ്ട നോവല്‍ തന്നെ എഴുതി പ്രശസ്തയായ സലീനയുടെ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
സലീനയുടെ മറ്റൊരു നോവല്‍ ഹ്രസ്വചിത്രമായും പുറത്തിറങ്ങിയിട്ടുണ്ട്.
മലപ്പുറം ലൈഫ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സലീനയുടെ ‘സുറുമിയുടെ സ്വന്തം ഇബ്‌നു ” എന്ന ആദ്യ നോവല്‍ പി.ഉബൈദുള്ള എം.എല്‍.എ പ്രകാശനം ചെയ്തു.
കെയര്‍ ചെയര്‍മാന്‍ സംജീര്‍ വാറങ്കോട് അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ മുജീബ്കാടേരി, മലപ്പുറം സി.ഐ.ജോബി തോമസ്, മുഹമ്മദ് റാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.