സിആര്‍പിഎഫും ബിഎസ്എഫും ഉള്‍പ്പെടുന്ന കേന്ദ്ര സായുധ പോലീസ് സേനയില്‍ (സിഎപിഎഫ്) ജനുവരി 1 വരെ 83,000ത്തിലധികം ഒഴിവുകള്‍ ഉള്ളതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
സിആര്‍പിഎഫും ബിഎസ്എഫും ഉള്‍പ്പെടുന്ന കേന്ദ്ര സായുധ പോലീസ് സേനയില്‍ ജനുവരി 1 വരെ 83,000 ത്തിലധികം ഒഴിവുകള്‍ ഉള്ളതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. നിലവില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി), സശാസ്ത്ര സീമ ബല്‍ (എസ്എസ്ബി), അസം റൈഫിള്‍സ് എന്നിവയിലാണ് ഒഴിവുകള്‍.
കേന്ദ്ര ആംഡ് പോലീസ് ഫോഴ്‌സിലും (സിഎപിഎഫ്) അസം റൈഫിള്‍സിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം 83,127 ആണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.