യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം ഫലസ്തീന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ 2008 മുതല്‍ ഇതുവരെ 6000 ത്തിന് മുകളില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍. അതേസമയം 1000ത്തോളം ഇസ്രാഈലികളും മരണപ്പെട്ടിരിക്കുന്നു.
യു.എന്‍ മനുഷ്യാവകാശ പുനരധിവാസ ഓഫീസര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് 2014ല്‍ ആണ്. 2329 പേരാണ് ആ വര്‍ഷം കൊല്ലപ്പെട്ടത്. ഇതേസമയം ഇസ്രഈല്‍ 88 പേര്‍ മരണപ്പെട്ടു. അതിന് താഴെ 2010ല്‍ നടന്ന ആക്രമണത്തിലാണ് കൂടുതല്‍ മരണം 1066 പേരാണ് ആ വര്‍ഷം മരണപ്പെട്ടത്. ഇതിന് മുന്‍പും ശേഷവുമായി വീണ്ടും ഒരുപാട് മരണങ്ങള്‍.
ഇപ്പോള്‍ നടക്കുന്ന ആക്രമണത്തില്‍ ഇതിനോടകം തന്നെ 600ന് മുകളില്‍ ഫലസ്തീനികള്‍ കൊല ചെയ്യപ്പെട്ടതായാണ് കണക്കുകള്‍.
2008 മുതൽ ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ
. 2008 ൽ – 899
. 2010 – 1066
. 2012 – 260
. 2014 – 2329
. 2018- 300
. 2021 – 349
. 2023 (ഒക്ടോബർ 6വരെ ) – 227
. ഒക്ടോബർ 7 ,8 ,9 – 560
ഇസ്രഈല്‍ ഭാഗത്ത്
. 2008 – 33
. 2014 – 88
. 2020 – 3
. 2023 ഒക്ടോബർ 6 വരെ -26
. ഒക്ടോ 7 ,8 ,9 -900
ഇതിനിടയിലും മരണങ്ങൾ കുറച്ച് നടന്നിട്ടുണ്ട്.
(കണക്കുകൾ യു.എൻ മനുഷ്യാവകാശ – പുനരധിവാസ ഓഫീസർ പ്രകാരം )