വുഹാന്‍: കോവിഡ് തീര്‍ത്ത പ്രതിസന്ധി വിട്ടുമാറുന്നതിന് മുമ്പ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത് ഭയപ്പെടുത്തുന്ന വാര്‍ത്ത. ചൈനയിലെ സോങ്മു ലാന്‍ഷീ ബയോളജിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലെ ചോര്‍ച്ചയില്‍ നിന്നാണ് ബ്രൂസെല്ലോസിസ് എന്ന ബാക്ടീരിയ ചോര്‍ന്നതെന്നാണ് പ്രാഥമിക വിവരം. 3,245 പേര്‍ക്കാണ് ഇതുവരെ ബ്രൂസെല്ലോസിസ് എന്ന ബാക്ടീരിയ രോഗം പിടിപെട്ടതെന്ന് ലാന്‍ഷീവിലെ ആരോഗ്യ കമ്മീഷന്‍ സ്ഥിരീകരിച്ചു.
ബ്രൂസെല്ലോസിസ് മാള്‍ട്ട പനി അല്ലെങ്കില്‍ മെഡിറ്ററേനിയന്‍ പനി എന്നും അറിയപ്പെടുന്നുണ്ട്. തലവേദന, പേശി വേദന, ക്ഷീണം, പനി, ഭാരം കുറയല്‍ എന്നിവയാണ് രോഗത്തിന്റെ സാധാരണമായ ലക്ഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍, ആളുകള്‍ക്ക് വയറുവേദനയും ചുമയും ഉണ്ടാകാറുണ്ട്. സാധാരണയായി, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് രോഗം ചികിത്സിക്കുന്നത്.സിഡിസി പറയുന്നതനുസരിച്ച്, ഒരു മനുഷ്യനില്‍ നിന്ന് മറ്റൊന്നിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണ്. ബാക്ടീരിയ ബാധിച്ച വായു ശ്വസിക്കുകയോ മലിനമായ ഭക്ഷണം കഴിക്കുകയോ ചെയ്താല്‍ മാത്രമേ ഇത് പടരുകയുള്ളൂ.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചൈനയിലെ വുഹാനിലെ ലാബില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മനുഷ്യനിര്‍മ്മിത വൈറസാണ് കൊറോണയെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ചൈന നിഷേധിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് ചൈനക്കെതിരെയുള്ള അലയൊലികള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ബാക്ടീരിയയുടെ വാര്‍ത്ത പുറത്തുവരുന്നത്.