ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമാക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ കോളജിലെ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലും ഔട്ട്ലെറ്റ് പ്രതീക്ഷിക്കാം എന്ന പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തില്‍.
നഷ്ടത്തിലോടുന്ന കെ എസ് ആര് ടി സിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ബെവ്കോക്ക് വാടകക്ക് നല്‍കുമെന്നും ഇത്തരം കടമുറികള്‍ ബെവ്കോക്ക് വാടകക്ക് നല്കുന്നതില് തടസ്സങ്ങളില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.ഇതില്‍ പ്രതിഷേധം അറിയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരികക്കുന്നത്.
നിലവില്‍ സര്‍ക്കാര്‍ തീരുമാനത്തോട് കടുത്ത എതിര്‍പ്പാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.