ഇടുക്കി കുമളി അട്ടപ്പളത്ത് നിന്ന് ചെളിമടയിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ച ബീവറേജ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചത് ഒരു മണിക്കൂര്‍ മാത്രം. സിപിഎം പ്രവര്‍ത്തകര്‍ ബലമായി ഔട്ട്‌ലെറ്റ് അടപ്പിക്കുകയായിരുന്നു. അട്ടപ്പളത്തെ ബീവറേജ് ഔട്ട്‌ലെറ്റുമായി രണ്ടര വര്‍ഷത്തെ കരാറു വകുപ്പിന് നിലനില്‍പ്പ് ഉണ്ടെന്ന് കാണിച്ചാണ് ഇക്കാര്യം അവര്‍ ചെയ്തത്.
സിപിഎം നേതാവിന്റെ അട്ടപ്പളത്തെ കെട്ടിടത്തില്‍ നിന്ന് ഔട്ട്‌ലെറ്റ് മാറ്റിയതിന്റെ പ്രതിഷേധമാണ് സിപിഎം പ്രവര്‍ത്തകര്‍ കാണിച്ചത് എന്നാണ് ആക്ഷേപം. അട്ടപ്പളത്തെ ബീവറേജ് ഔട്ട്‌ലെറ്റിലെ പ്രവര്‍ത്തനം കോര്‍പ്പറേഷന്‍ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ചെളിമടയിലേക്ക് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് ഔട്ട്‌ലെറ്റില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഔട്ട്‌ലെറ്റ് അടപ്പിക്കുകയായിരുന്നു.
കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടാണ് അട്ടപ്പള്ളത്തു നിന്നും ഔട്ട്‌ലെറ്റ് ചെളിമടയിലേക്ക് മാറ്റിയത്.