X

ഞങ്ങളുടെ ഡ്രോണുകള്‍ നെതന്യാഹുവിന്റെ കിടപ്പറ വരെ എത്തി; ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി

വടക്കൻ ഗസ്സയിലും ലബനാനിലും ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രാഈൽ. ഗസ്സയിൽ 43 പേർ കൊല്ലപ്പെട്ടു. ലബനാനിൽ 18 പേർ ആക്രമണത്തിൽ മരിച്ചതായി അധികൃതർ വെളിപ്പെടുത്തി. വെടിനിർത്തലിന്​ അടിയന്തര നടപടി സ്വീകരിക്കണമെന്ന യു.എന്നിന്‍റെയും ലോക രാജ്യങ്ങളുടെയും അഭ്യർഥന തള്ളിയാണ്​ ഇസ്രാഈലിന്‍റെ വ്യാപക ആക്രമണം.വടക്കൻ ഗസ്സയിൽ ഹമാസ്​ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു.

ഇസ്രാഈൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ നിരവധി ഡ്രോണുകളും മിസൈലുകളും അയച്ച്​ ഹിസ്​ബുല്ല. ചില ഡ്രോണുകൾ ഇസ്രാഈൽ അതിർത്തി ഗ്രാമങ്ങളിൽ മണിക്കൂറുകൾ ഭീതി പടർത്തി. വ്യോമ പ്രതിരോധത്തെ കബളിപ്പിക്കുന്ന ഹിസ്​ബുല്ലയുടെ നവീന ഡ്രോണുകൾ ഇസ്രാഈൽ സേനക്ക്​ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്​.

നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോൺ എത്തിയെന്നും അയാളുടെ സമയമെത്താത്തതുകൊണ്ടാവണം രക്ഷപ്പെട്ടതെന്നും ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം പറഞ്ഞു. ചിലപ്പോൾ ഒരു ഇസ്രാഈലിയുടെ കൈ കൊണ്ടുതന്നെ നെതന്യാഹു കൊല്ലപ്പടുമെന്നും ചുമതലയേറ്റെടു​ത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിനിടെ, ലബനാനിൽ വെടിനിർത്തൽ ചർച്ചക്കായി അമേരിക്ക നീക്കം ശക്​തമാക്കി. ഇസ്രാഈൽ നേതാക്കളുമായി യു.എസ്​ പ്രതിനിധികൾ ഉന്ന്​ ചർച്ച നടത്തും. യു.​എ​ൻ ഏ​ജ​ൻ​സി​യെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്​തമായ പ്രതികരണവുമായി യു.എൻ സെക്രട്ടറി ജനറൽ ആന്‍റണയോ ഗുട്ടറസ്​. ‘യുനർവ’ക്ക്​ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ ഇ​സ്രാ​യേ​ൽ ന​ട​പ​ടി ഗ​സ്സ​യി​ലെ​യും വെ​സ്റ്റ് ബാ​ങ്കി​ലെ​യും കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ​യും ജ​ന​ങ്ങ​ളെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇസ്രാഈ​ലി​നെ​തി​രെ ട്രൂ ​പ്രോ​മി​സ് പോ​ലു​ള്ള നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ തങ്ങൾക്ക്​ ശേ​ഷി​യു​ണ്ടെ​ന്ന് ഇറാൻ പ്ര​തി​രോ​ധ മ​ന്ത്രി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​സീ​സ് ന​സീ​ർ​സാ​ദയുടെ താക്കീത്​. ഇ​റാ​ൻ സൈ​ന്യം എ​ക്സി​ൽ പ​ങ്കു​വെ​ച്ച പ്ര​തീ​കാ​ത്മ​ക വി​ഡി​യോ പോ​സ്റ്റും വ്യാപക ച​ർ​ച്ച​യാ​യി. ക്ലോ​ക്കി​​ന്റ സെ​ക്ക​ൻ​ഡ് സൂ​ചി​യു​ടെ​യും വി​ക്ഷേ​പി​ക്കാ​ൻ ത​യാ​റാ​യി​നി​ൽ​ക്കു​ന്ന മിസൈ​ലി​​ന്റ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് വീഡിയോയിലുള്ളത്.

webdesk13: