X
    Categories: indiaNews

നടിമാരുടെ അശ്ലീല വിഡിയോകള്‍ പ്രദര്‍ശിപ്പിച്ചു; ഒടിടി സര്‍വീസുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

വിവിധ നടിമാരുടെ അശ്ലീല വിഡിയോകള്‍ സ്ട്രീം ചെയ്തതിന് ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി ഉള്‍പ്പെടെ നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ മഹാരാഷ്ട്ര സൈബര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളായ എഎല്‍ടി ബാലാജി, ഹോട്ട്‌ഷോട്ട്, ഫ്‌ലിസ്‌മോവീസ്, ഫെനിയോ, കുക്കു, നിയോഫ്‌ലിക്‌സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്‌ലിക്‌സ്, പ്രൈംഫ്‌ലിക്‌സ്, വെറ്റ്ഫ്‌ലിക്‌സ്, പോര്‍ട്ടലുകളായ എക്‌സ്‌വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റുകളിലും അപ്‌ലോഡുചെയ്ത വിഡിയോകള്‍ അശ്ലീലമാണ്. വിഡിയോകളില്‍ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകര്‍ഷിച്ച് വീഴ്ത്തി അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്തിരിക്കാമെന്നും മഹാരാഷ്ട്ര സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ യശസ്വി യാദവ് പറഞ്ഞത്.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും വെബ്‌സൈറ്റുകളുടെയും ഡയറക്ടര്‍മാര്‍ക്കും ഉടമകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലാക്കി.

ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വാര്‍ത്തകളും സിനിമ, ഓഡിയോ-വിഷ്വല്‍ പരിപാടികളും ഇനി നിരീക്ഷണത്തിലാകും. ഇത് ഏതു വിധത്തില്‍ നടപ്പാക്കുമെന്നു വ്യക്തമല്ല. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. ഇതില്‍ കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയതിനു പിന്നാലെയാണു രാഷ്ട്രപതി പുതിയ വിജ്ഞാപനമിറക്കിയത്.

Test User: