X

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നു

മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അവരുടെ നാടുകളില്‍ എത്തിക്കുവാന്‍ പോയിട്ടുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നു. വാഹനങ്ങളുടെ സ്‌പെഷ്യല്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ച സ്ഥിതിക്കാണ് പുതുക്കി നല്‍കുന്നത്. ഇതിനായി ഓണ്‍ലൈന്‍ മുഖാന്തരം ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മലപ്പുറം ജില്ലയിലെ അതാത് ഓഫീസുകളില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിച്ച് നല്‍കുന്നതായിരിക്കും.

കൂടാതെ 01.06.2021 മുതല്‍ ജി ഫോം നല്‍കുവാന്‍ ഉദ്ദേശിക്കുന്ന വാഹന ഉടമകള്‍ക്ക് വാഹന്‍ സോഫ്റ്റ്‌വെയറില്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള യൂസര്‍ ഐഡി /പാസ്സ്‌വേര്‍ഡ് ലഭിക്കുന്നതിനായി വെള്ളക്കടലാസില്‍ അപേക്ഷ എഴുതി അതാത് ഓഫീസുകളുടെ ഔദ്യോഗിക മെയിലിലേക്ക് അയക്കാവുന്നതാണ്. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ഓണ്‍ലൈനായി ഫീസ് അടക്കുന്നതിന് യൂസര്‍ ഐഡി/ പാസ്‌വേര്‍ഡ് എന്നിവ വാഹന്‍ സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് അയച്ചു നല്‍കുന്നതായിരിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന യൂസര്‍ ഐഡി /പാസ്‌വേര്‍ഡിലൂടെ ഓണ്‍ലൈനായി ഫീസടച്ച് ശേഷം ജി ഫോം അപേക്ഷക്കൊപ്പം ഫീസ് രസീത് അടക്കം ,അതാത് ആര്‍ടി /സബ് ആര്‍ടി ഓഫീസുകളിലെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് അയക്കാവുന്നതാണ്.

ഓഫീസുകളിലെ ഇമെയില്‍ ഐഡി
മലപ്പുറം kl10.mvd@kerala.gov.in
പെരിന്തല്‍മണ്ണ kl53.mvd@kerala.gov.in
പൊന്നാനി kl54.mvd@kerala.gov.in
തിരൂര്‍ kl55.mvd@kerala.gov.in
തിരൂരങ്ങാടി kl65.mvd@kerala.gov.in
നിലമ്പൂര്‍ kl71.mvd@kerala.gov.in
കൊണ്ടോട്ടി kl84.mvd@kerala.gov.in

web desk 1: