ഒതളങ്ങ തുരുത്ത് എന്ന വെബ്‌സീരീസിലൂടെ ശ്രദ്ധേയനായ അബിന്‍ സിനിമയിലേക്ക്. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ജൂഡ് തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. അബിന് ഒപ്പമുള്ള ചിത്രവും സംവിധായകന്‍ പങ്കുവെച്ചു.
അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിന്‍(നത്ത് ) സാറാസിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോള്‍ അരങ്ങേറാന്‍ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറപ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നു . ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ അബിന്‍ ജൂഡ് കുറിച്ചു. അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിന്‍(നത്ത് ) സാറാസിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നു. ഒതളങ്ങ…
ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒന്നിച്ച ഒതളങ്ങ തുരുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിനേതാക്കളുടെ പ്രകടനവും കയ്യടി നേടിയിരുന്നു. ഇതില്‍ നത്ത് എന്ന കഥാപാത്രമായാണ് അബിന്‍ എത്തിയത്. അന്ന ബെന്‍, സണ്ണി വെയിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സാറാസിലൂടെയാണ് അബിന്‍ സിനിമയില്‍ എത്തുന്നത്.