95-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി ഓസ്‌കാർ നേടിയതിൽ രാജ്യം ഏറെ ആഹ്ളാദത്തിലാണ്.സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരിലേക്കും ആശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുമ്പോൾ, ജനപ്രിയ ഡയറി ബ്രാൻഡായ അമുലും ചരിത്രപരമായ ഓസ്കാർ വിജയത്തെ അതിന്റേതായ ശൈലിയിൽ ആഘോഷിക്കുകയാണ്.
ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ വിജയം ആഘോഷിക്കുന്ന ഒരു ഡൂഡിൽ ആണ് അമുൽ പങ്കിട്ടിരിക്കുന്നത്.സംവിധായിക കാർത്തികി ഗോൺസാൽവസിന്റെയും നിർമ്മാതാവ് ഗുണീത് മോംഗയുടെയും കാർട്ടൂൺ പതിപ്പുകളാണ് ഡൂഡിൽ. ആനയും അമുൽ പെൺകുട്ടിയും ഡൂഡിലിൽ ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌കാറിൽ ദി എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം നേടി!” എന്നായിരുന്നു പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ”ഹാത്തി മേരെ സാത്തി. അമുൽ ജംബോ ടേസ്റ്റ്.” എന്നീ വാക്കുകകളും ഡൂഡിലിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ട്രെൻഡിംഗ് വിഷയങ്ങളിൽ അതുല്യമായ ഗ്രാഫിക്സും പോസ്റ്ററുകളും സൃഷ്ടിക്കുന്നതിൽ അമുലിന്റെ ഈ ഡൂഡിലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.ഗുനീത് മോംഗയും ആരാധ്യമായ പോസ്റ്റിനോട് പ്രതികരിച്ചു, ”ഐതിഹാസികം !!! നന്ദി.അവർ പറഞ്ഞു.
മുതുമല ദേശീയോദ്യാനത്തിൽ ചിത്രീകരിക്കേ എലിഫന്റ് വിസ്‌പറേഴ്‌സ്, തദ്ദേശീയ ഗോത്ര ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും അവരുടെ സംരക്ഷണയിലുള്ള രഘു എന്ന അനാഥ ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ഡോക്യുമെന്ററി അവർക്കിടയിൽ വികസിക്കുന്ന ബന്ധത്തെ മാത്രമല്ല അവരുടെ ചുറ്റുപാടുകളുടെ പ്രകൃതി സൗന്ദര്യത്തെയും ആഘോഷിക്കുന്നു. ദ എലിഫന്റ് വിസ്‌പറേഴ്‌സ് 2022 ഡിസംബറിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.