കൊച്ചി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചതിനു പിന്നാലെ ജൂറിക്കെതിരെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിന് നല്‍കിയ അവാര്‍ഡിനെതിരെയാണ് പൂക്കുട്ടി രംഗത്തെത്തിയത്. ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കൈകൊണ്ട് തൊട്ടിട്ടു പോലും ഇല്ലാത്ത ആള്‍ക്കാണ് ജൂറി ദേശീയ പുരസ്‌കാരം നല്‍കിയതെന്ന് പൂക്കൂട്ടി ട്വറ്ററില്‍ കുറിച്ചു.
ഇത്തരം അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജൂറി പാനലില്‍ ഈ വിഭാഗത്തില്‍ പ്രഗത്ഭരായവരെ ഉള്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ പലരുടേയും കഠിനാധ്വാനം ജൂറിക്ക് മനസ്സിലാവില്ലയെന്നും അദ്ദേഹം പറഞ്ഞു. വില്ലേജ് റോക്സ്റ്റാര്‍ എന്ന സിനിമക്ക് വേണ്ടി ശബ്ദലേഖനം ചെയ്ത മല്ലികാദാസിനാണ് ഇത്തവണ പുരസ്‌കാരത്തിനര്‍ഹമായത്.
ശബദ്മിശ്രണത്തിനുള അവാര്‍ഡ് നേടിയ സനല്‍ ജോര്‍ജ്ജിനെ റസൂല്‍ പൂക്കുട്ടി അഭിനന്ദിക്കുകയും ചെയ്തു. ഡാനി ബോയല്‍ സംവിധാനം ചെയ്ത സ്ലം ഡോഗ്് മില്ല്യണയറിലെ ശബ്ദലേഖനത്തിനാണ് ഓസ്‌കാര്‍ പുരസ്‌കാരം മലയാളിയായ റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചത്.
.