ബര്‍ക്ക: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഒമാന്‍ നാഷണല്‍ കമ്മിറ്റി ബര്‍ക്ക അല്‍ ഇസാന്‍ ഫാമില്‍ സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം, വനിതാ സംഗമം,അര്‍ബന മുട്ട്, ഒപ്പന, കനല്‍ പൊട്ട്, കൈമുട്ടിപ്പാട്ട്, പുസ്തക ശാല, സംഗീത വിരുന്ന്, പൊന്നാനി പലഹാരങ്ങളുടെ പ്രദര്‍ശനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാല്‍ ധന്യമായി.
കാലത്ത് 9 മണി മുതല്‍ ആരംഭിച്ച പരിപാടികള്‍ രാത്രി ഏറെ വൈകിയും തുടര്‍ന്നു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സാംസ്‌കാരിക . ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് അധ്യക്ഷത വഹിച്ചു.
സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വില്‍സണ്‍ ജോര്‍ജ്, ഇബ്രാഹിം ഒറ്റപ്പാലം, അജിത്ത് വാസുദേവന്‍, പി വി അബ്ദുറഹീം, പി സി ഡബ്ല്യു എഫ് ജി സി സി കോഡിനേറ്റര്‍ എം മുഹമ്മദ് അനീഷ്, ഒമാന്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ പി വി അബ്ദുല്‍ജലീല്‍, സുഭാഷ് കണ്ണെത്ത് , അബു തലാപ്പില്‍, ഒമേഗ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ബാതിന ഘടകം അവതരിപ്പിച്ച ഒപ്പന, അര്‍ബന മുട്ട്, ട്വിങ്കിള്‍ ഡാന്‍സ് തുടങ്ങിയവ യും, മസ്‌ക്കറ്റ് ഘടകം നേതൃത്വം നല്‍കിയ കൈമുട്ടി പാട്ട്, കനല്‍ പൊട്ട് എന്നിവയും വേദിയില്‍ അരങ്ങേറി, ശിഹാബ് പാലപ്പെട്ടി, മുത്തു പട്ടുറുമാല്‍, സോഷ്യല്‍ മീഡിയ സിംഗര്‍ റൈഹാന മുത്തു, നാസര്‍, തസ്‌നി എന്നിവര്‍ അണിനിരന്ന സംഗീതവിരുന്ന് സംഗീത ആസ്വാദക ഹൃദയങ്ങളില്‍ ആവേശം പകര്‍ന്നു.
നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി സമീര്‍ സിദ്ദീഖ് സ്വാഗതവും, ട്രഷറര്‍ പി വി സുബൈര്‍ നന്ദിയും പറഞ്ഞു.ഷമീമ സുബൈര്‍,സല്‍മ നസീര്‍, ആയിഷ ലിസി ഗഫൂര്‍, ലിസാന മുനവീര്‍, റഹീം മുസന്ന,കെവി ഇസ്മായില്‍, ഓ ഓ സിറാജ്, കെ വി റംഷാദ, സെന്‍സിലാല്‍ ഊപാല റിഷാദ്, ജംഷീദ്, ബിനീഷ്, റസാക്ക്, മുനവ്വര്‍, സമീര്‍മത്ര, കെവി ഷംസീര്‍, നൗഷാദ് കെ എന്നിവര്‍ നേതൃത്വം നല്‍കി.