കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.
ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ് മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.