സൂററ്റ്: രണ്ടര വയസ്സുകാരന്റെ അവയവങ്ങള്‍ രക്ഷിച്ചത് ഏഴു പേരെ. സൂററ്റിലുള്ള ജാഷ് ഓസയുടെ അവയവങ്ങളാണ് നാലു മുതല്‍ 17 വരെ വയസ്സുള്ള ഏഴു പേരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്. കളിക്കുന്നതിനിടെ അയല്‍വാസിയുടെ ബാല്‍ക്കണിയില്‍നിന്ന് ഡിസംബര്‍ 9 നാണ് ഓസ അബദ്ധത്തില്‍ താഴെ വീണത്. മസ്തിഷ്‌കത്തില്‍ രക്തസ്രാവവും വീക്കവുമുണ്ടായി. ഡിസംബര്‍ 14നാണ് കുഞ്ഞിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ഓസയുടെ മാതാപിതാക്കളായ സഞ്ജീവ് ഓസയും അര്‍ച്ചനയും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതം അറിയിക്കുകയായിരുന്നു. ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക, കണ്ണുകള്‍ എന്നിവയാണ് ഏഴു പേര്‍ക്കായി നല്‍കിയത്. ഹൃദയവും ശ്വാസകോശവും 160 മിനിറ്റിനുള്ളില്‍ വായുമാര്‍ഗം ചെന്നൈയിലെത്തിച്ചു. റഷ്യയില്‍ നിന്നുള്ള നാലുവയസ്സുകാരിക്കാണ് ഹൃദയം മാറ്റിവച്ചത്.
അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെത്തിച്ച വൃക്കകള്‍ സുരേന്ദ്രനഗറില്‍ നിന്നുള്ള 13 കാരിക്കും സൂററ്റില്‍ നിന്നുള്ള 17കാരിക്കുമാണ് നല്‍കിയത്.
ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉക്രെയ്‌നില്‍ നിന്നുള്ള നാലു വയസ്സുകാരിക്കാണ് ഓസയുടെ ശ്വാസകോശം വച്ചുപിടിപ്പിച്ചത്.