ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള ഓര്‍ഡിന്‍സ് കാര്യത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും ആശയക്കുഴപ്പം. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് എത്തിച്ചു. ബില്‍കൊണ്ടുവരാനും ആലോചനയുണ്ടെന്നറിയുന്നു. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് അറിയിച്ച നിലക്ക് അദ്ദേഹത്തിന് സമര്‍പ്പിച്ചത് പുലിവാലാകാനും മതി. രാഷ്ട്രപതിക്ക് എത്രവരെയും തീരുമാനം നീട്ടിക്കൊണ്ടുപോകാനാകും. അതുവരെ ബില്‍ സഭയില്‍ അവതരിപ്പിക്കാനാകാത്ത അവസ്ഥയും വന്നേക്കുമെന്ന് ഭയപ്പെടുന്നു.
ഏതായാലും പത്തുദിവസത്തേക്ക് ഗവര്‍ണര്‍ പുറത്തായിരിക്കുമെന്നതിനാല്‍ അതുവരെ വെച്ചിരിക്കുമോ എന്നതും കാണേണ്ടിയിരിക്കുന്നു. ഡിസംബര്‍ ആദ്യവാരമാണ് സഭാസമ്മേളനം ചേരാന്‍ ആലോചിക്കുന്നത്. അതില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയാലും അതില്‍ ഒപ്പുവെക്കാനും ഗവര്‍ണര്‍ വേണം.
അതിനിട നിയമസഭിലെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുന്നതിനെക്കുറിച്ചും സംശയം രൂപപ്പെട്ടിട്ടുണ്ട്. ഗവര്‍ണറാണ് സര്‍ക്കാരിന്റെ അധിപനെന്നതിനാല്‍ അദ്ദേഹം തന്നെയാണ് നയപ്രഖ്യാപനപ്രസംഗം നടത്തേണ്ടത്. ഫെബ്രുവരിയിലാണ് ബജറ്റ് സമ്മേളനം. അതുവരെക്ക് പ്രശ്‌നം നീട്ടിക്കൊണ്ടുപോയി രാഷ്ട്രീയലാഭം കൊയ്യാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.