X
    Categories: indiaNews

ഒല, ഊബര്‍ ഓട്ടോ സര്‍വിസുകള്‍ നിര്‍ത്താന്‍ ഉത്തരവ്

ബെംഗളൂരു: യാത്രക്കാരില്‍ നിന്നും അമിത തുക ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ബെംഗളൂരുവിലെ ആപ് അധിഷ്ടിത ഓട്ടോ സര്‍വീസായ ഊബര്‍, ഓല റാപിഡോ എന്നിവ സര്‍വീസ് നിര്‍ത്താന്‍ നിര്‍ദേശം. അമിത തുക വാങ്ങുന്നത് അനുവദിക്കാനാവില്ലെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീണര്‍ ഹേമന്ദ കുമാര പറഞ്ഞു.

ബെംഗളൂരുവില്‍ രണ്ട് കിലോമീറ്റര്‍ വരെ 30 രൂപ മിനിമം ചാര്‍ജ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഊബര്‍, ഓല, റാപിഡോ എന്നീ കമ്പനികള്‍ 100 രൂപ വരെ മിനിമം ചാര്‍ജ് ഈടാക്കുന്നുവെന്നാണ് ആരോപണം.

Test User: