X
    Categories: gulfNews

യുഎഇയില്‍ തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയക്കാന്‍ ഉത്തരവ്

അബുദാബി: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുഎഇ യില്‍ വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന നിരവധി പേര്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയക്കാന്‍ ഉത്തരവായി.

1530 പേരെ വിട്ടയക്കാന്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഉത്തരവിട്ടു. ശിക്ഷയില്‍ ഇളവ് നല്‍കി കുറ്റവാളികളുടെ സ്വഭാവത്തില്‍ മാറ്റം വരികയും അവര്‍ കുടുംബത്തോടൊപ്പം പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യണമെന്നതാണ് ശിക്ഷയില്‍ ഇളവ് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ദുബൈയില്‍നിന്നും 1040 തടവുകാരെ വിട്ടയക്കുവാന്‍ യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം ഉത്തരവിട്ടു.

റാസല്‍ഖൈമ ജയിലില്‍നിന്നും 417 പേരെ വിട്ടയക്കുവാന്‍ റാസല്‍ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവുമായ ശൈഖ് സഊദ് ബിന്‍ സാഖര്‍ അല്‍ഖാസിമി ഉത്തരവിട്ടു.

ഉമ്മുല്‍ഖുവൈന്‍ ജയിലില്‍ കഴിയുന്ന ഏതാനും പേരെ വി്ട്ടയക്കാന്‍ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍മുഅല്ല ഉത്തരവിറക്കി. ഫുജൈറ ജയിലില്‍ കഴിയുന്ന 153 പേര്‍ക്ക് വീടണയാന്‍ ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ അല്‍ഷര്‍ഖി ഉത്തരവായി.

ഓരോ വര്‍ഷവും ദേശീയദിനാഘോഷ വേളകളിലും ഇരുപെരുന്നാളുകളിലും നിരവധി പേര്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയക്കുന്ന രീതി രാഷ്ട്രപിതാവിന്റെ കാലംതൊട്ടുതന്നെ യുഎഇയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിലൂടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസം ലഭിക്കുന്നത്.

Test User: