X

പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് കായികാധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഉത്തരവ്

ശാരീരിക അളവ് നിഷ്‌കര്‍ഷിക്കുന്ന പി.എസ്.സി പരീക്ഷകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഉത്തരവ്. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ സ്ഥിരം കായിക അധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണഅ ഹാജരാക്കേണ്ടത്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

നിശ്ചിത ശാരീരിക അളവ് ഇല്ലാത്ത ഉദ്യോഗാര്‍ഥികളുടെ ആധിക്യം നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഉദ്യോഗാര്‍ഥിയുടെ ഉയരവും നെഞ്ചളവും അതിന്റെ വികാസവും തൂക്കവും അളന്ന് തീയതി സഹിതമാണ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടത്.

Test User: