സുപ്രീംകോടതി വിധി അനുസരിച്ച് തൊഴിലാളികൾക്കുള്ള പി എഫ് പെൻഷൻ വർദ്ധിപ്പിച്ചു നൽകുന്നതിന് അധിക തുക അടയ്ക്കാൻ ഇപിഎഫ് ഉത്തരവ് .ഇത് സംബന്ധിച്ച നോട്ടീസുകൾ തൊഴിലാളികൾക്ക് ലഭിച്ചു തുടങ്ങി.
കഴിഞ്ഞവർഷം നവംബറിലാണ് ഇ പി എഫ് അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിലെ പെൻഷൻ തുകയിൽ നിന്ന് വർദ്ധന നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. കേന്ദ്രസർക്കാർ ഇതിനെ ശക്തമായ എതിർത്തിരുന്നു .എങ്കിലും കോടതി വിധി നടപ്പാക്കാൻ നിർദ്ദേശിച്ചു.
ഇപ്പോൾ വൻ തുക അടയ്ക്കാൻ അംഗങ്ങളായ ജീവനക്കാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത് .സ്ഥാപനങ്ങൾ മുഖേനയാണ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. പലർക്കും പത്തുലക്ഷത്തോളം രൂപ അടയ്ക്കാനാണ് നിർദ്ദേശം. ഇതോടെ തൊഴിലാളികൾ അങ്കലാപ്പിലാണ് .അധിക തുകയ്ക്കുള്ള അനുപാതത്തിൽ പെൻഷൻ വർദ്ധിപ്പിച്ച് കിട്ടുമോ എന്ന ആശങ്കയിലാണ് ഇ പി എഫ് അംഗങ്ങൾ .2014 ന് ശേഷം റിട്ടയർ ചെയ്തവർക്കാണ് അധിക പെൻഷന് കോടതി അനുമതി നൽകിയത്.