പിങ്ക് പോലീസ് ബാലീകയെ അപമാനിച്ചതില്‍ നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരിവിട്ടത്. ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാനാണ് കമ്മീഷന്റെ ഉത്തരവ്.
അപമാനിക്കപ്പെട്ട കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ വേണ്ട നടപടികളും പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് നടപാക്കി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ബാലികയെയും തന്റെ പിതാവിനെയും പരസ്യവിചാരണ നടത്തുകയും ശേഷം പോലീസിന്റെ സ്വന്തം ബാഗില്‍ നിന്ന് തന്നെ ഫോണ്‍ ലഭിക്കുകയും ആയിരുന്നു. നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാലിത തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.