സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ യൂണിഫോമില്‍ ഹിജാബും ഫുള്‍സ്ലീവും അനുവദിക്കില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആണ് പോലീസ് കേഡറ്റുകളുടെതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസിന് സമാനമായ രീതിയിലാണ് എസ് പി സി ക്ക് പരിശീലനം നല്‍കുന്നത്. പോലീസില്‍ മതപരമായ അടയാളങ്ങള്‍ ഉപയോഗിക്കുന്നതിന് അനുവാദമില്ല, അതാണ് ഇതിലും വേണ്ടത് ഉത്തരവില്‍ പറയുന്നു.
കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനി ഹൈക്കോടതിയില്‍ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഭരണഘടന പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നത് അടിസ്ഥാനപരമായ അവകാശമാണെന്നും മതപരമായ വസ്ത്രം ധരിക്കുന്നത് കൊണ്ട് യാതൊരു തരത്തിലുള്ള അവകാശത്തെയോ അച്ചടക്കത്തെയോ ഹനിക്കുന്നില്ല എന്നും ഹരജിയില്‍ പറയുന്നുണ്ട്.