ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയെയും സംഘത്തെയും വെട്ടിനിരത്തി ഒ.പനീര്‍ശെല്‍വം ക്യാമ്പും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും നീക്കം ശക്തമാക്കി. അണ്ണാ ഡിഎംകെ വിമത വിഭാഗമായ ഒപിഎസിന്റെ അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയും ശശികല പക്ഷത്തുണ്ടായിരുന്ന അണ്ണാ ഡിഎംകെ അമ്മയും തമ്മിലാണ് ചര്‍ച്ച. പാര്‍ട്ടിക്ക് ഭരണം നഷ്ടമാകാതിരിക്കാന്‍ ശശികലയെയും മന്നാര്‍ഗുഡി മാഫിയകളെയും പുറത്താക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചത്. ജനപിന്തുണ അധികമുള്ള ഒപിഎസിനെ തിരിച്ചുകൊണ്ടു വന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പളനിസ്വാമിയുടെ നീക്കം. ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. പാര്‍ട്ടി ഒന്നിച്ചു കൊണ്ടുപോകുമെന്ന് പനീര്‍ശെല്‍വ്ം സൂചിപ്പിച്ചതും ശശികലയുടെ വിശ്വസ്തന്‍ തമ്പിദുരൈ ഇക്കാര്യം സ്ഥിരീകരിച്ചും ലയനം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനയാണ്. പനീര്‍ശെല്‍വം പാര്‍ട്ടി സെക്രട്ടറിയായി തിരിച്ചുവന്നാല്‍ അണ്ണാഡിഎംകെക്ക് ജനപിന്തുണ ലഭിക്കുമെന്നാണ് പളനിസ്വാമ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതോടെ ശശികലയും സംഘവും പൂര്‍ണമായും പുറത്താകും. അതേസമയം രണ്ടില ചിഹ്നം ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയ ശ്രമിച്ചതിന് ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരനെതിരെ നടപടിയുണ്ടായേക്കും.