പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’യെന്ന പേര് തീരുമാനിച്ചതിന് പിന്നാലെ ഒരു ടാഗ് ലൈൻ കൂടി ഉപയോഗിക്കാൻ സഖ്യത്തിന്റെ തീരുമാനം ജീത്തേഗ ഭാരത്’ ഭാരതം വിജയിക്കും എന്നതാണ് ടാഗ് ലൈൻ . ഇന്നലെ രാത്രിയാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെയാണ് ടാഗ്ലൈൻ ശുപാർശ ചെയ്തതെന്നാണ് വിവരം.പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യയെന്ന പേരിനെ വിമർശിച്ച് എത്തിയ അസം മുഖ്യമന്ത്രിക്ക് കോൺഗ്രസ് മറുപടി നൽകി.പദ്ധതികളുടെ പേരിനൊപ്പം ഇന്ത്യയെന്ന് ചേർക്കുന്ന മോദിയോട് ഇക്കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.