പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂരിലേക്ക്. ശനി, ഞായർ ദിവസങ്ങളിൽ സഖ്യത്തിലെ എംപിമാർ മണിപ്പൂർ സന്ദർശിക്കും.മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ വ്യാഴാഴ്ച പാർലമെന്റിലെത്തിയത്.വിഷയത്തിൽ പ്രധാനമന്ത്രിയിൽ നിന്നും പ്രസ്താവന പുറത്തിറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
തന്‍റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുൽ വിമര്‍ശിച്ചു. മോദി ആർഎസ്എസിനെ പോലുള്ള ചിലരുടെ മാത്രം പ്രധാനമന്ത്രിയായി നിലകൊളുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അത് കൊണ്ടാണ് മോദി മണിപ്പൂരില്‍ പോകാത്തതും വിഷയത്തെ കുറിച്ച് പറയാത്തതെന്നും രാഹുല്‍ വിമര്‍ശിച്ചു.