സി.പി.എം കോണ്‍ഗ്രസിനെയും തൃണമൂലിനെയും തകര്‍ക്കാനായി ശ്രമിക്കുമ്പോള്‍ തകരുന്നത് ഫലത്തില്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യമാണ്. ഇന്നലെയും ഇന്നുമായി ചേര്‍ന്ന പിബി.യോഗമാണ് കോണ്‍ഗ്രസിന്റെ പ്രതിപക്ഷഐക്യനീക്കത്തിനെതിരെ സി.പി.എം പ്രതിഷേധവുമായി രംഗത്തെത്തിയത്. അരവിന്ദ് കെജ് രിവാള്‍ ഉന്നയിക്കുന്ന ഡല്‍ഹി പ്രത്യേക ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഇടപെടണമെന്നാണ ്‌സി.പി.എം പിബി ആവശ്യപ്പെടുന്നത്. ഇതുവരെയും ആപ്പിനെ എതിര്‍ത്തുവന്ന സി.പി.എം പൊടുന്നനെ നിലപാട് മാറ്റിയത് തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്തതോടെയാണ്. രണ്ടുദിവസമായി പട്‌നയില്‍ ചേര്‍ന്ന സംയുക്ത പ്രതിപക്ഷകക്ഷിയോഗത്തിലാണ് കെജ് രിവാള്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. ഡല്‍ഹി വിഷയത്തില്‍ കോണ്‍ഗ്രസ് പ്രസ്താവനയിറക്കണമെന്നാണ് കെജ് രിവാള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രാജ്യത്തിന്റെ വിശാലമായ പൊതുവിഷയങ്ങളാണ് പ്രതിപക്ഷത്തിന് മുന്നിലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഭരണഘടനാവിരുദ്ധമായ എല്ലാത്തിനെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കുകയും ചെയ്തിരുന്നു. മുമ്പത്തെ നിലപാടില്‍നിന്ന് മാറി തൃണമൂലും കോണ്‍ഗ്രസിന് അനുകൂലമായതോടെയാണ് സി.പി.എം കെജ് രിവാളിന്‍രെ പേര് പറഞ്ഞ് പ്രതിപക്ഷ ഐക്യശ്രമത്തെ പൊളിക്കാന്‍ ശ്രമിക്കുന്നത്. ബംഗാള്‍ ഘടകം കോണ്‍ഗ്രസിന് അനുകൂലമാണെങ്കിലും പാര്‍ട്ടിയുടെ കേരള നേതാക്കളാണ ്‌കോണ്‍ഗ്രസിനെതിരെ നിലപാടെടുക്കുന്നത്. താല്‍കാലിക ലാഭത്തിന് വേണ്ടി പ്രതിപക്ഷത്തിന്റെ ബി.ജെ.പിക്കെതിരായ നീക്കത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരള സി.പി.എം നേതാക്കളുടെ നീക്കത്തെ ജനം അമ്പരപ്പോടെയാണ് കാണുന്നത്.