X
    Categories: indiaNews

ഐക്യം ഉറപ്പിക്കാന്‍ പ്രതിപക്ഷം; യോഗം ജൂണ്‍ 12ന് പട്നയില്‍

2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നീങ്ങാനുള്ള ചര്‍ച്ചകള്‍ സജീവമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ജൂണ്‍ 12ന് പാട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികര്‍ജുന്‍ ഗാര്‍ഗെ,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എന്‍സിപി അധ്യക്ഷന്‍ ശരത് പവര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങി പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

webdesk11: