തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷത്തിന് പിന്നാലെ അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍, കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി.വി ഇബ്രാഹിം, എ.കെ.എം അഷ്‌റഫ് എന്നിവരാണ് പരാതി നല്‍കിയത്.
എം.എല്‍.എമാരെ മര്‍ദ്ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്ക് എതിരെ നടപടി വേണം എന്ന ആവശ്യമാണ് പരാതിയില്‍ ഉന്നയിച്ചത്. അതേസമയം നിയമസഭയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 8 മണിക്കാണ് യോഗം. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.