X

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി പ്രതിപക്ഷം

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനു വേണ്ടി പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കി. ഏഴ് പാര്‍ട്ടികളിലെ അറുപത് എം.പിമാര്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിന്് കൈമാറി. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി നോട്ടീസ് കൈമാറിയത്.
ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചതോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്. ലോയ കേസിലെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളിയതിനു പിന്നാലെ ബി.ജെ.പിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. സുപ്രീംകോടതി ഇപ്പോള്‍ ഈ വിഷയം തള്ളിക്കളഞ്ഞെങ്കിലും ഒരു നാള്‍ സത്യം പുറത്തുവരുമെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

chandrika: