X

നിയമസഭയില്‍ കറുപ്പ് ഷര്‍ട്ടണിഞ്ഞ് പ്രതിപക്ഷ എംഎല്‍എമാര്‍: സഭയില്‍ ഇന്നും മാധ്യമ ക്യാമറകള്‍ക്ക് വിലക്ക്

മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത വസ്ത്രം അണിഞ്ഞവരെ തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാരായ മാത്യു കുഴല്‍ നാടനും ഷാഫി പറമ്പിലും സഭയില്‍ എത്തിയത് കറുത്ത വസ്ത്രം ധരിച്ച്. പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് എംഎല്‍എമാര്‍ സഭയില്‍ എത്തിയത്.

അതേസമയം മാധ്യമങ്ങളുടെ ക്യാമറ വിലക്ക് ഇന്നും നിയമസഭയില്‍ തുടരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി കാണിക്കുന്നില്ല എന്നാണ് ആരോപണം. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇതിനെതിരെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയെങ്കിലും ഇതുവരെ ക്യാമറകള്‍ നിയമസഭയിക്കകത്ത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

webdesk11: