X
    Categories: indiaNews

നിതീഷ് വിളിച്ച പ്രതിപക്ഷത്തിന്റെ പറ്റ്‌ന യോഗം ഇന്ന്‌

പറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെ നര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ഇന്ന് പറ്റ്‌നയില്‍. ബിഹാര്‍ മുഖ്യമന്ത്രിയും ജെ. ഡി.യു നേതാവുമായ നിതീഷ് കുമാര്‍ വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ. ഡി, ഡി.എം.കെ, എസ്.പി, എന്‍.സി.പി, ശിവസേന(ഉദ്ദവ് വിഭാഗം) തുടങ്ങി 16 കക്ഷികളുടെ പ്രതിനിധികളാണ് പങ്കെടുക്കുക. ബി.ജെ. പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുക, പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക തുടങ്ങിയവയായിരിക്കും പ്രധാന ചര്‍ച്ച.

webdesk11: