X
    Categories: CultureMoreViews

കര്‍ണാടകയില്‍ മോദി ജനാധിപത്യം അട്ടിമറിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

ചെന്നൈ: കര്‍ണാടകയില്‍ ജനാധിപത്യം അട്ടിമറിച്ച ബി.ജെ.പി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി. യെദിയൂരപ്പ അധികാരമേറ്റതിനെ ഭരണഘടനയുടെ തകര്‍ച്ചയായാണ് കാണുന്നതെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ മരണമാണ് കര്‍ണാടകയില്‍ സംഭവിച്ചതെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

തമിഴ്‌നാട്ടിലേത് പോലെ കര്‍ണാടകയിലും ഗവര്‍ണറുടെ ഓഫീസ് മോദി ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് ഡി.എം.കെ നേതാവ് സ്റ്റാലിന്‍ പറഞ്ഞു. ഇത് നിയമസംഹിതക്കും ജനാധിപത്യത്തിനും എതിരാണെന്നും ഡി.എം.കെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പഞ്ചാബ് ഗവര്‍ണര്‍ അമരീന്ദര്‍ സിങ് പറഞ്ഞു. ഗവര്‍ണര്‍ ഒരു ആര്‍.എസ്.എസ് അംഗവും മോദിയുടെ ക്യാബിനറ്റില്‍ മന്ത്രിയുമായിരുന്നു. അതിനാല്‍ മോദി പറയുന്നത് മാത്രമേ അദ്ദേഹം അനുസരിക്കൂ എന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: