മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി എന്ത് നടപടിയെടുത്തെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ പാര്‍ട്ടിയുടെ ഒരു മന്ത്രി വരെ പിണറായി മന്ത്രിസഭയിലുണ്ടെന്നും സതീശന്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയെ കൊണ്ടുനടന്ന സിപിഎം ഇപ്പോള്‍ ജമാഅത്ത് വിരുദ്ധത പറയുന്നത് തട്ടിപ്പാണെന്നും സതീശന്‍ ആരോപിച്ചു.
നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുമ്പോഴും പിപി ദിവ്യയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. നവീനെതിരെ പരാതി നല്‍കിയിരിക്കുന്ന കത്ത് അന്വേഷിച്ച് പോയാല്‍ എ.കെ.ജി. സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമായിരിക്കും എത്തുകയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താന്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദമുണ്ടാക്കി സംഘ്പരിവാറിനെ പോലെ ആളുകളെ ഭിന്നിപ്പിച്ചത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കേസുകളില്‍ നിന്ന് കേന്ദ്ര ഏജന്‍സിയുടെ ശ്രദ്ധതിരിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ സി.പി.എമ്മിനെ മോശം അവസ്ഥയിലാക്കിയതെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ എ.ഡി.ജി.പിയെ ഉപയോഗിച്ച് മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാര്‍ ബി.ജെ.പി നേതാക്കളെ കണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.