X

ദുരിതാശ്വാസ ക്യാമ്പില്‍ ക്രിസ്മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ്

വലിയതുറയിലെ സിമെന്റ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്യാമ്പില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും അരിയും പലവ്യജ്ഞന സാധനങ്ങളും ഉള്‍പ്പെടെയുള്ള ക്രിസ്മസ് കിറ്റുമായാണ് ദുരിതാശ്വാസ ക്യാമ്പില്‍ പ്രതിപക്ഷ നേതാവ് എത്തിയത്.

ഗോഡൗണില്‍ കഴിയുന്നവരുടെ അവസ്ഥ കണ്ടാല്‍ ആര്‍ക്കും അത് സഹിക്കാന്‍ കഴിയില്ല. മനസില്‍ എപ്പോഴും ആ പാവങ്ങളുടെ ദുരിത ജീവിതമാണ് നിറയുന്നത്. അതുകൊണ്ടാണ് ഇത്തവണത്തെ ക്രിസ്മസ് ഇവിടെ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നും മത്സ്യത്തൊഴിലാളികളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി, അവര്‍ക്ക് നീതി നേടിക്കൊടുക്കുന്നതു വരെ പ്രതിപക്ഷം നിയമസഭയിലും പുറത്തും പോരാട്ടം തുടരുമെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ച ശേഷമാണ് വി ഡി സതീശന്‍ മടങ്ങിയത്.

Test User: