X

ഇന്ധന സെസില്‍ സമരം കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭയിലേക്ക് എംഎല്‍എമാരുടെ പ്രതിഷേധ നടത്തം

ഇന്ധന സെസ് കുറക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ നടന്നുകൊണ്ട് പ്രതിഷേധിക്കാന്‍ പ്രതിപക്ഷം. ഇതിന്റെ പ്രതിഷേധസൂചകമായി ഇന്ന് എംഎല്‍എമാര്‍ നടന്നാണ് നിയമസഭയില്‍ എത്തുക. രാവിലെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നാണ് നടത്തം ആരംഭിക്കുക. പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേതൃത്വം നല്‍കും.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകും. ഈമാസം 13, 14 തീയതികളില്‍ എല്ലാ ജില്ലകളിലും യു.ഡി.എഫ് രാപ്പകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകും.

 

webdesk11: