ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായി കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ എൈക്യം ശക്തിപ്പെടുന്ന സൂചനയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉപതെരഞ്ഞെടുപ്പികളിലെ പരാജയത്തിന്റെ ക്ഷീണം വിട്ടുമാറുന്നതിന് മുന്നെയാണ് എന്‍.ഡി.എ സഖ്യം വിട്ട് ടി.ഡി.പി പുറത്തുവന്നത്. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരിക മോദിക്കെതിരെ വിശാലസഖ്യം രൂപപ്പെടുന്നു എന്നതിന് ശക്തമായ സൂചനയാണ്.
കേന്ദ്രസര്‍ക്കാറിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്തിനു പിന്നാലെ പ്രമേയത്തെ പിന്തുണക്കുമെന്ന് എന്‍.ഡി.എ വിട്ട ടി.ഡി.പിയും വ്യക്തമാക്കി. 48 എം.പിമാരുള്ള കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് അറിയിച്ചതോടെ 50 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസപ്രമേയം ലോക്‌സഭയില്‍ ചര്‍ച്ചക്ക് വരുമെന്നുറപ്പായി. ടി.ഡി.പിക്കു ലോക്‌സഭയില്‍ 16 അംഗങ്ങളുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസിനു ഒമ്പത് അംഗങ്ങളും അണ്ണാ ഡി.എം.കെക്ക് 37 അംഗങ്ങളുമാണുള്ളത്. ഇടതുപക്ഷത്തിന് ഒമ്പത് സീറ്റുകളുണ്ട്.
മുസ്ലിംലീഗ്, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, അണ്ണാ ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയത്തെ പിന്തുണക്കും. മോദിയേയും കേന്ദ്രസര്‍ക്കാറിനേയും നിരന്തരം വിമര്‍ശിക്കുന്ന ശിവസേനയുടെ നിലപാടാണ് പ്രതിപക്ഷ നിര ഉറ്റുനോക്കുന്നത്. ശിവസേന അവിശ്വാസപ്രമേയത്തെ പിന്തുണച്ചാല്‍ മോദി സര്‍ക്കാറിന് അത് വലിയ തിരിച്ചടിയാവും. ഇതാദ്യമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്ത് വരുന്നത്. വരും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെകിരെ ഈ ഐക്യം കൂടുതല്‍ ശ്ക്തിപ്പെടുത്താനാവും ഇവരുടെ ശ്രമം
അവിശ്വാസ പ്രമേയത്തില്‍ ശിവസേനയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിനായി ശിവസേന ചീഫ് ഉദ്ധവ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തിരക്കിട്ട ചര്‍ച്ച തുടരുകയാണ്. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇന്നത്തേക്കു സഭ പിരിച്ചുവിട്ടതിനാല്‍ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കാനാവില്ല.
കേന്ദ്രസര്‍ക്കാറിന് അവിശ്വാസ പ്രമേയം മറികടക്കാനായാലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിപക്ഷവും മോദിവിരുദ്ധപക്ഷവും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാവും രാജ്യം സാക്ഷ്യം വഹിക്കുക.