X

കച്ചവടമല്ല കല്യാണം, മകള്‍ക്കൊപ്പം; സ്ത്രീധന വിപത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ച് പ്രതിപക്ഷം

കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ത്രീധന വിപത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ച് പ്രതിപക്ഷം. കച്ചവടമല്ല കല്യാണം എന്ന ടാഗ് ലൈനോടെ ‘മകള്‍ക്കൊപ്പം’ എന്ന ക്യാമ്പയിനാണ് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഫെയ്‌സ്ബുക്കിലൂടെ പുതിയ ക്യാമ്പയിന്റെ പ്രഖ്യാപനം നടത്തി. സ്ത്രീ ദുര്‍ബലയല്ല, ആത്മഹത്യയല്ല, പോരാട്ടമാണ് പ്രതിവിധി എന്നും അദ്ദേഹം പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്ററില്‍ പറയുന്നു.

വിഡി സതീശന്റെ കുറിപ്പ് വായിക്കാം:

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരില്‍ പ്രബുദ്ധ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.
വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അവര്‍ക്ക് വീണ്ടും ഭാരമാകരുത് എന്ന് കരുതിയാണ് പല പെണ്‍കുട്ടികളും ആത്മഹത്യയില്‍ അഭയം തേടുന്നത്. പിന്നെ പ്രതിസന്ധികള്‍ ഒറ്റക്ക് നേരിടാന്‍ കഴിയാത്തത് കൊണ്ടും…
അവര്‍ ദുര്‍ബലകളല്ല. സമൂഹമാണ് അവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെണ്‍കുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണം.

മകള്‍ക്കൊപ്പം എന്ന ഈ ക്യാമ്പെയിന്‍ പൊതു സമൂഹം ഏറ്റെടുക്കും എന്ന പ്രതീക്ഷയോടെ ….

 

web desk 1: