ഡല്‍ഹി: കോവിഡ് വ്യാപനം തടയാന്‍ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനപ്പെട്ട 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എല്ലാവര്‍ക്കും വാക്‌സീന്‍ സൗജന്യമായി വിതണം ചെയ്യുക, സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തിവയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.
പ്രതിപക്ഷം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന കാര്യങ്ങള്‍:
1. തദ്ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും കേന്ദ്രം വാക്‌സീന്‍ സംഭരിക്കണം.
2. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കണം.
3. തദ്ദേശീയ വാക്‌സീന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണം.
4. ബജറ്റില്‍ വകയിരുത്തിയ 35000 കോടി രൂപ വാക്‌സീനായി മാറ്റിവയ്ക്കണം
5. സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവയ്ക്കുകയും ആ പണം ഓക്‌സിജനും വാക്‌സീനുമായി ഉപയോഗിക്കുകയും ചെയ്യണം.
6. പിഎം കെയറില്‍ പിടിച്ചുവച്ചിരിക്കുന്ന മുഴുവന്‍ പണവും വാക്‌സീനും ഓക്‌സിജനും ഉപകരണങ്ങള്‍ക്കുമായി ചെലവഴിക്കണം.
7. തൊഴില്‍രഹിതര്‍ക്ക് മാസംതോറും 6000 രൂപ നല്‍കണം.
8. ആവശ്യക്കാര്‍ക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണം.
9. കര്‍ഷകര്‍ കോവിഡിന് ഇരകളാകാതിരിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം.