ഡല്‍ഹി: ഇന്ത്യയില്‍ ഗൂഗിളിന് വീണ്ടും പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സി.സി.ഐ). 936 കോടി രൂപയാണ് പിഴ ചുമത്തിയത്. കഴിഞ്ഞയാഴ്ച 1334 കോടി രൂപ പിഴ ചുമത്തിയിരുന്നു. പ്ലേ സ്‌റ്റോര്‍ നയങ്ങളുമായി ബന്ധപ്പെട്ട് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് സി.സി.ഐ പിഴ ചുമത്തിയത്.
അന്യായമായ ബിസിനസ് രീതികള്‍ അവസാനിപ്പിക്കാന്‍ സി.സി.ഐ ഗൂഗിളിനോട് ആവശ്യപ്പെട്ടു. കമ്പനിക്ക് മറ്റു രാജ്യങ്ങളിലും വിവിധ കാരണങ്ങളില്‍ പിഴ ചുമത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മാധ്യമ കൂട്ടായ്മ ഗൂഗിളിനെതിരെ നല്‍കിയ പരാതി കോടതിയുടെ പരിഗണനയിലാണ്.