മയക്കുവെടി വെച്ച് പിടികൂടുന്ന അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റുമെന്ന് സൂചന. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കായിരിക്കും മാറ്റുക എന്നാണറിയുന്നത് . ദൗത്യം ആദ്യഘട്ടം വിജയിച്ച സാഹചര്യത്തിൽ കരുതിയിരിക്കാൻ ഇടുക്കി പോലീസ് മേധാവി സേനക്ക് നിർദ്ദേശം നൽകി. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകൾക്കാണ് നിർദ്ദേശം നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ആനയെ കൊണ്ടുപോകുന്ന ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
അരിക്കൊമ്പനെ മാറ്റുന്നത് പെരിയാർ ടൈഗർ റിസർവിലേക്കെന്ന് സൂചന; പൊലീസിന് നിർദ്ദേശം
Tags: arikompan