X

ഓപ്പറേഷന്‍ താമര; സി.പി.എം, തൃണമൂല്‍ എം.എല്‍.എമാര്‍ അടക്കം അമ്പതിലധികം പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു


കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനു പിന്നാലെ എം.എല്‍.എമാരെയും വിവിധ പാര്‍ട്ടി നേതാക്കളെയും തങ്ങളെ പാളയത്തില്‍ എത്തിക്കാനൊരുങ്ങി ബി.ജെ.പി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. വിവിധ മുനിസിപ്പാലിറ്റികളിലെ തൃണമൂലിന്റെ 50 കൗണ്‍സിലര്‍മാരും ബി.ജെ.പി പാളയത്തിലെത്തി.

ബംഗാളിലെ ബി.ജെ.പി നേതാവ് മുകുള്‍ റോഹത്ഗിയുടെ മകന്‍ ശുഭ്രാംശുറോയ്, തുഷാര്‍ കാന്തി ഭട്ടാചാര്യ എന്നിവരാണ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. സി.പി.എമ്മില്‍ നിന്ന് ദേവേന്ദ്ര റോയ് ആണ് ബി.ജെ.പിയിലെത്തിയത്. 143 തൃണമൂല്‍ കോണ്‍ഗ്രസ് വിമതന്മാരെ ബി.ജെ.പിയിലെത്തിക്കുമെന്ന് മുകുള്‍ റോയ് സൂചിപ്പിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 143 മണ്ഡലങ്ങളില്‍ തൃണമൂലിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തോറ്റ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 40 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നു. എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കുകയാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി രംഗത്തെത്തി.

web desk 1: