X

ഓപ്പറേഷന്‍ ഗംഗ;ഏഴു വിമാനങ്ങള്‍ ഇന്നെത്തും

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ യുക്രെയ്‌നില്‍ നിന്ന് കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് ഏഴ് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ഇതുവരെ ഒമ്പത് വിമാനങ്ങളില്‍ പൗരന്മാരെ തിരികെയെത്തിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെ വൈകുന്നേരം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം ഇന്ന് രാവിലെ 7:20 ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങി. 216 യാത്രക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്.

മറ്റു വിമാനങ്ങള്‍ റസെസോ, ബുക്കാറെസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങളാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം വ്യോമസേന വിമാനവും ഓപ്പറേഷന്‍ ഗംഗയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് 250 യാത്രക്കാരെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് 180 പേരെയും ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് 216 യാത്രക്കാരെയും വഹിക്കാന്‍ കഴിയും. ഇതുവരെ 8,000 ഇന്ത്യന്‍ പൗരന്മാര്‍ യുക്രെയ്ന്‍ വിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Test User: