യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. ഹംഗറിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് എത്തിയത്. 240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25 പേര്‍ മലയാളികളാണ്. കൂടുതല്‍പേരും വിദ്യാര്‍ഥികളാണ്.
കഴിഞ്ഞദിവസം രാവിലെയോടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 469 പൗരന്മാരെയായിരുന്നു ആ വിമാനത്തിലുണ്ടായിരുന്നത്.
ഇതോടെ മൂന്ന് വിമാനങ്ങളിലായി യുക്രൈനില്‍ നിന്ന് 709 പേര്‍ സുരക്ഷിതമായി തിരികെയെത്തി. നാലാമത്തെ വിമാനവും 198 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ കൂടുതല്‍ ഇന്ത്യക്കാരെ സുരക്ഷിതമായി വേഗത്തില്‍ തിരികെ എത്തിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. നാളെ മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ യുക്രൈന്റെ പടിഞ്ഞാറ് രാജ്യങ്ങളിലേക്ക് തിരിക്കും.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 16000 ആളുകളാണ് യുക്രൈനില്‍ നിന്ന് തിരികെ എത്താന്‍ ഉള്ളത്. ഇതില്‍ രണ്ടായിരത്തോളം മലയാളി വിദ്യാര്‍ത്ഥികളാണ്.