ഓപ്പറേഷന്‍ ഡി-ഹണ്ട്; ഇന്നലെ മാത്രം 204 പേരെ പിടികൂടി

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഇന്നലെ (മാര്‍ച്ച് 23) മാത്രം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 204 പേരെ പിടികൂടി. പലതരത്തിലുള്ള നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വച്ചതിന് 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് (6.275 കി.ഗ്രാം), എം.ഡി.എം.എ (21.85 ഗ്രാം), കഞ്ചാവ് ബീഡി (151 എണ്ണം) എന്നിവ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. വിഷയത്തില്‍ സംശയിക്കുന്ന 2997 പേരെ പരിശോധനക്ക് വിധേയമാക്കി.

നിരോധിത ലഹരിമരുന്നുകള്‍ സംഭരണത്തിലും വില്‍പന നടത്തുന്നവരെയും കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ഇന്നലെ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍ഡി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലിസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

webdesk18:
whatsapp
line